ഋഷി കപൂര്‍ തിരിച്ചുവരുമെന്നു കരുതി : ഹേമാ മാലിനി

സ്വന്തം ലേഖകന്‍

Apr 30, 2020 Thu 12:24 PM

ഏറെ ദുഖകരം ഇന്ന് രാവിലെ ഈ ഞെട്ടിക്കുന്ന വാര്‍ത്ത കേട്ടാണ് എഴുന്നേറ്റത്. പക്ഷേ രോഗത്തിന്റെ പിടിയില്‍ നിന്നും ഋഷി തിരിച്ചുവരുമെന്നാണ് കരുതിയത്. അദ്ദേഹത്തിന്റെ വേര്‍പാട് വലിയ നഷ്ടമാണെന്നും ഹിന്ദി സിനിമയിലെ പ്രമുഖ നടന്‍ ഋഷി കപൂര്‍ (67) ന്റെ നിര്യാണത്തില്‍ ഹേമാ മാലിനി പറഞ്ഞു. മുബൈയിലെ എച്ച് എന്‍ റിലയന്‍സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് രാവിലെ മരണപ്പെട്ടു. കഴിഞ്ഞ ദീപാവലി സമയത്ത് അമിതാ ബച്ചന്റെ വീട്ടില്‍ വെച്ച് നടന്ന വിരുന്നില്‍ വെച്ചാണ് ഋഷി കപൂറിനെ അവസാനമായി നേരില്‍ കണ്ടത്. അന്ന് അദ്ദേഹം വളരെ ആരോഗ്യവാനായിരുന്നു. പിന്നെ എങ്ങനെ ഇന്ന് ഇത് സംഭവിച്ചു എന്നറിയില്ല ഞെട്ടല്‍ വിട്ടുമാറിയിട്ടില്ലെന്നും ഹേമ പറഞ്ഞു. ഈ കൊറോണ കാലത്തുള്ള മരണവും ഏറെ ദുഖകരമാണ്. ഇന്നലെ ഇര്‍ഫാന്‍ ഖാന്‍ ഇന്ന് ഋഷി കപൂര്‍ ബോളിവുഡിന്റെ ഇരുണ്ട കാലമാണിതെന്നും ഹേമ മാലിനി പറഞ്ഞു.


70ത് 80ത് കാലഘട്ടത്തിലെ ഹിറ്റ് ചിത്രങ്ങളായ  എക് ചന്താര്‍ മാലിനി സി, നസീബ് എന്നീ ചിത്രങ്ങള്‍ മാലിനിയും ഋഷി കപൂറും ഒരുമിച്ച് അഭിനയിച്ചിരുന്നു.


  • HASH TAGS
  • #rishikapoor
  • #hemamalini
  • #hindifilms
  • #deathnews