കോവിഡ് ; അബുദാബിയിൽ ചികിത്സയില്‍ കഴിയുകയായിരുന്ന മലയാളി അധ്യാപിക മരിച്ചു

സ്വലേ

Apr 30, 2020 Thu 12:06 PM

അബുദാബി: അബുദാബിയില്‍ കോവിഡ്  ബാധിച്ച് ചികിത്സയില്‍ കഴിയുകയായിരുന്ന മലയാളി അധ്യാപിക മരിച്ചു. പത്തനംതിട്ട കോഴഞ്ചേരി പേള്‍ റീന വില്ലയില്‍ റോയ് മാത്യു സാമുവലിന്റെ ഭാര്യ പ്രിന്‍സി റോയ് മാത്യുവാണ് (46) മരിച്ചത്.


കൊറോണ സ്ഥിരീകരിച്ചതോടെ ചികിത്സയില്‍ കഴിയുകയായിരുന്ന പ്രിന്‍സി കഴിഞ്ഞദിവസമാണ് മരിച്ചത്. മൃതദേഹം ശൈഖ് ഷഖ്ബൂത്ത് മെഡിക്കല്‍ സിറ്റിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.


മക്കള്‍: ഷെറിള്‍ സാറ മാത്യു, റയാന്‍ സാമുവേല്‍ മാത്യു, ഫിയാന്‍ ജേക്കബ് മാത്യു. അബൂദബി ഇന്ത്യന്‍ സ്‌കൂളിലെ അധ്യാപികയാണ് പ്രിന്‍സി.

  • HASH TAGS
  • #abudabi