സംസ്ഥാനത്ത് മദ്യശാലകള്‍ മെയ് നാലിന് തുറക്കില്ല ; എക്സൈസ് മന്ത്രി

സ്വന്തം ലേഖകന്‍

Apr 30, 2020 Thu 11:40 AM

തിരുവനന്തപുരം:  കേരളത്തിൽ ലോക്ക് ഡൗണിനെത്തുടര്‍ന്ന് അടച്ച മദ്യശാലകള്‍ മെയ് നാലിന് തുറക്കില്ലെന്ന് സര്‍ക്കാര്‍. സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കേണ്ടി വന്നാൽ  സ്വീകരിക്കേണ്ട കാര്യങ്ങള്‍ ആണ് ബിവറേജസ് കോര്‍പറേഷന്‍ എംഡിയുടെ ഉത്തരവില്‍ ഉള്ളതെന്നുംഎക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ വ്യക്തമാക്കി.   


 മെയ് 4 മുതല്‍ സംസ്ഥാനത്തെ മദ്യശാലകള്‍ തുറക്കാന്‍ കേരളം കേന്ദ്രാനുമതി തേടി എന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ശക്തമായ  നിയന്ത്രണങ്ങളോടെ  സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ട് അല്ലാത്ത ജില്ലകളില്‍ മെയ് 4 മുതല്‍ മദ്യശാലകള്‍ തുറക്കാന്‍ കേരളം അനുമതി തേടിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.  


 

  • HASH TAGS