മാലിന്യം വലിച്ചെറിഞ്ഞാല്‍ കര്‍ശന നടപടി

സ്വന്തം ലേഖകന്‍

Apr 29, 2020 Wed 06:22 PM

മാലിന്യം വലിച്ചെറിഞ്ഞാല്‍ കര്‍ശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി. ആരെങ്കിലും വലിച്ചെറിയുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങള്‍ വേണ്ട നടപടി കൈകൊളളണമെന്നും  മാസ്‌ക് നിര്‍ബന്ധമായി ധരിച്ചില്ലെങ്കില്‍ വലിയ പിഴ ഈടാക്കുമെന്നും അലക്ഷ്യമായി മാസ്‌ക് ധരിച്ച ശേഷം വലിച്ചെറിയരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.ബ്രേക്ക് ദി ചെയിന്‍ രണ്ടാം ഘട്ട ക്യാപെയ്ന്‍ തുടങ്ങുകയാണ്. ' തുപ്പല്ലേ തോറ്റുപോകും '  എന്ന ശീര്‍ഷകത്തിലായിരിക്കും ക്യാപേയ്ന്‍ നടത്തുക. ഇന്ന് 10 പേര്‍ക്ക് കോവിഡ് വൈറസ് പിടിപ്പെട്ടിരുന്നു.രോഗം ബാധിച്ച 6 പേര്‍ കൊല്ലത്തും 2 പേര്‍ കാസര്‍ക്കോടും 2 പേര്‍ തിരുവനന്തപുരത്തുമാണ്. ഇതില്‍ 5 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം പടര്‍ന്നത്.  ഇതില്‍ 3 പേര്‍ ആരോഗ്യപ്രവര്‍ത്തകരും ഒരാള്‍ കാസര്‍ക്കോടുള്ള മാധ്യമപ്രവര്‍ത്തകനുമാണ്. സാമൂഹ്യ വ്യാപനമില്ലെങ്കിലും അതീവ ജാഗ്രതയോടെ മുന്നോട്ടു പേകേണ്ട സമയമാണിതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


  • HASH TAGS