വയനാട്ടില്‍ മാസ്ക് ധരിച്ചില്ലെങ്കില്‍ 5000 രൂപ പിഴ

സ്വലേ

Apr 29, 2020 Wed 11:44 AM

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ പൊതു ഇടങ്ങളില്‍ മാസ്‌ക്ക്  ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ആര്‍. ഇളങ്കോ അറിയിച്ചു. മാസ്‌ക്ക്  ധരിക്കാതെ പൊതു ഇടങ്ങളിലെത്തുന്നവര്‍ക്കെതിരെ 5000 രൂപ പിഴ ചുമത്താനാണ് തീരുമാനം.റേഷന്‍കടകള്‍, മെഡിക്കല്‍ സ്റ്റോര്‍ എന്നിവിടങ്ങളിലെ ജോലിക്കാരും നിര്‍ബന്ധമായും മാസ്‌ക്ക് ധരിക്കണം. കടകളില്‍ സോപ്പോ സാനിറ്റൈസറോ വച്ചില്ലെങ്കില്‍ 1000 രൂപ പിഴ ചുമത്തുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

  • HASH TAGS
  • #wayanad
  • #Mask