കോടതി എന്താണോ പറയുന്നത് അത് സര്‍ക്കാര്‍ അനുസരിക്കും ; മുഖ്യമന്ത്രി

സ്വന്തം ലേഖകന്‍

Apr 28, 2020 Tue 07:00 PM

തി​രു​വ​ന​ന്ത​പു​രം: സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ ശമ്പളം പി​ടി​ക്കു​ന്ന​തി​ല്‍ കോ​ട​തി വി​ധി പ​രി​ശോ​ധി​ച്ച​ശേ​ഷം തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍.കോ​ട​തി എ​ന്താ​ണോ പ​റ​ഞ്ഞി​ട്ടു​ള്ള​ത് അ​ത് സ​ര്‍​ക്കാ​ര്‍ അ​നു​സ​രി​ക്കും. സര്‍ക്കാര്‍ ഒരു തീരുമാനമെടുത്താല്‍ നിയമപരമായി പരിശോധിക്കാനുള്ള വേദിയാണ്  കോടതിയെന്നും  കോടതിയുടെ പരിശോധനയില്‍ ഇപ്പോള്‍ ഒരു തീരുമാനം വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു . അതുമായി ബന്ധപ്പെട്ട് മറ്റ് കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. ആ പരിശോധനയ്ക്ക് ശേഷം മറ്റുകാര്യങ്ങള്‍ പറയാമെന്ന്  മു​ഖ്യ​മ​ന്ത്രി വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ കൂട്ടിച്ചേർത്തു .


കൊറോണ  പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ ശമ്പളം മാ​റ്റി​വെ​യ്ക്കാ​നു​ള​ള സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി​  സ്റ്റേ ​ചെ​യ്തി​രു​ന്നു.ഒ​രു മാ​സ​ത്തി​ലെ ആ​റു ദി​വ​സ​ത്തെ ശമ്പളം അ​ഞ്ചു​മാ​സ കാ​ല​യ​ള​വി​ല്‍ മാ​റ്റി​വയ്ക്കാ​നു​ള​ള സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വാ​ണ് ഹൈ​ക്കോ​ട​തി ത​ത്കാ​ലം സ്റ്റേ ​ചെ​യ്ത​ത്.

 

  • HASH TAGS
  • #pinarayivjayan
  • #high court
  • #Covid
  • #salary