കോവിഡ് പ്രതിരോധത്തിനുള്ള വാക്സിന്‍ സെപ്റ്റംബര്‍ അവസാനത്തോടെ വിപണിയില്‍ ലഭ്യമാകുമെന്ന് ഇന്ത്യന്‍ ഫാര്‍മ കമ്പനി

സ്വലേ

Apr 28, 2020 Tue 01:13 PM

ലോകമാകെ കൊറോണ പടരുന്ന സാഹചര്യത്തിൽ വൈറസ്   പ്രതിരോധത്തിനുള്ള വാക്സിന്‍ സെപ്റ്റംബര്‍ അവസാനത്തോടെ വിപണിയില്‍ ലഭ്യമാകുമെന്ന് ഇന്ത്യന്‍ ഫാര്‍മ കമ്പനി.മെയ് അവസാനത്തോടെ വാക്സിന്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കി സെപ്റ്റംബറില്‍ നിര്‍മാണം ആരംഭിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പൂനവാല പറഞ്ഞു.


 യുകെയിലെയും യുഎസിലെയും ശാസ്ത്രജ്ഞരുമായി ചേര്‍ന്നാണ് പുനെ ആസ്ഥാനമായുള്ള സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വാക്സിന്‍ നിര്‍മിക്കുന്നത്.


 ഏകദേശം 1000 രൂപയ്ക്ക് വാക്സിന്‍ രോഗികള്‍ക്ക് നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് സെറം ഇന്‍സ്റ്റ്ര്യൂട്ട് ഓഫ് ഇന്ത്യയുടെ മേധാവി അദര്‍ പൂനവാല എന്‍ഡിടിവിയോട് പറഞ്ഞു.

  • HASH TAGS
  • #Covid19
  • #Medicine