ഇന്ത്യയിൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 29,000 പി​ന്നി​ട്ടു

സ്വന്തം ലേഖകന്‍

Apr 28, 2020 Tue 09:27 AM

ന്യൂഡല്‍ഹി:ഇന്ത്യയിൽ  24 മണിക്കൂറിനിടെ  റിപ്പോര്‍ട്ട് ചെയ്തത് 1,543 കോവിഡ് കേസുകൾ. രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച്‌ 934 പേ​ര്‍​ക്ക് ജീ​വ​ന്‍ ന​ഷ്ട​മാ​യി. 24 മ​ണി​ക്കൂ​റി​നി​ടെ 62 പേ​രാ​ണ് മ​രി​ച്ച​ത്.രാജ്യത്ത് 24 മണിക്കൂറിനിടെ ഇത്രയും മരണം സ്ഥിരീകരിക്കുന്നത് ഇതാദ്യമായാണ്.ഇ​ന്ത്യ​യി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 29,000 പി​ന്നി​ട്ടു. 29,435 പേ​ര്‍​ക്കാ​ണ് രാ​ജ്യ​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 


മഹാരാഷ്ട്രയില്‍ 522 പേര്‍ക്കാണ് ഒറ്റ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 8590 ആയി. 27 പേരാണ് മരിച്ചത്. ഒരു ദിവത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതോടെ മരണ സംഖ്യ 369 ആയി.ധാരാവിയില്‍ 13 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഗുജറാത്തില്‍ ഇന്ന് 247 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 11 പേര്‍ മരിക്കുകയും ചെയ്തു.  

  • HASH TAGS
  • #india
  • #Covid