ലു​ഡോ ഗെ​യി​മി​ല്‍ തോ​റ്റ​തി​ന് ഭാ​ര്യ​യു​ടെ ന​ട്ടെ​ല്ലൊ​ടി​ച്ചു ഭ​ര്‍​ത്താ​വ്

സ്വന്തം ലേഖകന്‍

Apr 27, 2020 Mon 08:46 PM

വ​ഡോ​ദ​ര: ലു​ഡോ ഗെ​യി​മി​ല്‍ തോ​റ്റ​തി​ന് ഭാ​ര്യ​യു​ടെ ന​ട്ടെ​ല്ലൊ​ടി​ച്ചു ഭ​ര്‍​ത്താ​വ്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ 24-കാ​രി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.ഗു​ജ​റാ​ത്തി​ലെ വ​ഡോ​ദ​ര​യി​ലാ​ണ് സം​ഭ​വം. 


ലോ​ക്ക് ഡൗണിനെ തു​ട​ര്‍​ന്ന് വീ​ട്ടി​ല്‍ ക​ഴി​യ​വെ യു​വ​തി​യും ഭ​ര്‍​ത്താ​വും ഓ​ണ്‍​ലൈ​നാ​യി ലു​ഡോ ക​ളി​ച്ചു. തു​ട​ര്‍​ച്ച​യാ​യി യു​വ​തി ജ​യി​ച്ചതിൽ പ്ര​കോ​പി​ത​നാ​യ ഇ​യാ​ള്‍ യു​വ​തി​യെ ക്രൂ​ര​മാ​യി മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു.സം​ഭ​വ​ത്തി​ല്‍ യു​വ​തി പ​രാ​തി ന​ല്‍​കാ​ന്‍ ത​യാ​റാ​യി​ട്ടി​ല്ല.

 


 

  • HASH TAGS