16 കാരനെ പീഡിപ്പിച്ച കേസില്‍ ലീഗ് നേതാവ് അറസ്റ്റില്‍

സ്വന്തം ലേഖകന്‍

Apr 27, 2020 Mon 04:10 PM

കോഴിക്കോട്: 16കാരനെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ മുസ്ലീം ലീഗ് നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുസ്ലിം ലീഗ് കട്ടിപ്പാറ പഞ്ചായത്ത് മുന്‍ ചെയര്‍മാനും, മുസ്ലീം ലീഗ് മണ്ഡലം കൗണ്‍സില്‍ അംഗവുമായിരുന്ന ഒ കെ എം കുഞ്ഞിയെയാണ് താമരശേരി പൊലീസ് അറസ്റ്റ് ചെയ്തത്.


ഒളിവിലായിരുന്ന കുഞ്ഞിയെ ഇന്നു രാവിലെയാണ് അറസ്റ്റ് ചെയ്തത്.പോക്‌സോ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ വൈദ്യപരിശോധനക്ക് ശേഷം കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജരാക്കും. 

  • HASH TAGS
  • #kozhikode
  • #muslimleague