ഇന്ത്യയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 27,896 ആയി

സ്വന്തം ലേഖകന്‍

Apr 27, 2020 Mon 10:41 AM

ന്യൂഡല്‍ഹി: ഇന്ത്യയിൽ  കൊറോണ വൈറസ് ബാധിതരുടെ എണ്ണം   27,896 ആയി ഉയര്‍ന്നു.  6185 പേര്‍ രോഗമുക്തി നേടി.രാജ്യത്ത് പുതുതായി 1396 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.വൈറസ് ബാധമൂലം 24 മണിക്കൂറിനുള്ളില്‍ 48 പേരാണ് മരിച്ചത്. ഇതോടെ വൈറസ് ബാധമൂലം രാജ്യത്ത് മരിച്ചവരുടെ എണ്ണം 876 ആയി. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗ ബാധിതരുള്ളത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച്‌ മഹാരാഷ്ട്രയിൽ  ഇതുവരെ 8068 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.  വൈറസ് ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ആറ് സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്. 

  • HASH TAGS
  • #india
  • #kerala
  • #കൊറോണ
  • #Covid