കേരളത്തിൽ ഇന്ന് 11 പേർക്ക് കൊറോണ സ്ഥിരീകരിച്ചു

സ്വലേ

Apr 26, 2020 Sun 05:54 PM

കേരളത്തിൽ ഇന്ന് 11 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇടുക്കി ജില്ലയിൽ 6 പേർക്കും കോട്ടയം ജില്ലയിൽ  5 പേർക്കുമാണ് കൊറോണ  സ്ഥിരീകരിച്ചത്. കോട്ടയം ജില്ലയിലെ ഒരാൾ സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നതാണ്. 4 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. അതിൽ രണ്ട് പേർ ആരോഗ്യ പ്രവർത്തകരാണ്.ഇടുക്കി ജില്ലയിലുള്ള ആറുപേരിൽ ഒരാൾ വിദേശത്തു നിന്നും രണ്ട് പേർ തമിഴ്നാട്ടിൽ നിന്നും വന്നതാണ്. 3 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ ഒരാൾ ഡോക്ടറാണ്.

  • HASH TAGS
  • #kerala
  • #idukki
  • #kottayam
  • #Covid