ഇന്ന് അക്ഷയ ത്രിതീയ : ഓണ്‍ലൈനിലൂടെ സ്വര്‍ണം വാങ്ങാനുള്ള അവസരം ഒരുക്കി ജ്വല്ലറികള്‍

സ്വലേ

Apr 26, 2020 Sun 08:54 AM

ഇന്ന് അക്ഷയ ത്രിതീയ. ഇന്ത്യയിൽ ഏറ്റവുമധികം സ്വര്‍ണ വില്‍പ്പന നടക്കുന്ന ദിവസമാണ്  അക്ഷയതൃതീയ. എന്നാൽ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ സ്വര്‍ണക്കടകളെല്ലാം അടഞ്ഞു കിടക്കുകയാണ്. നിലവിൽ  കടകള്‍ തുറക്കാന്‍ കഴിയാത്തതിനാല്‍  ഓണ്‍ലൈനിലൂടെ സ്വര്‍ണം വാങ്ങാനുള്ള അവസരം ഒരുക്കിയിരിക്കുകയാണ് ജ്വല്ലറികള്‍.


ഫോണ്‍ വഴിയും, വെബ്‌സൈറ്റ് വഴിയും, വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ വഴിയും ജ്വല്ലറികളുടെ  ഓണ്‍ലൈന്‍ ബുക്കിംഗിന് സൗകര്യമുണ്ട്. ലോക്ക് ഡൗണിന് ശേഷം ജ്വല്ലറികള്‍ തുറക്കുമ്പോള്‍ ബുക്ക് ചെയ്ത സ്വര്‍ണം ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതാണ്.

  • HASH TAGS