ആര്‍സിസിയില്‍ എല്ലാ കാന്‍സര്‍ ശസ്ത്രക്രിയകളും പുനരാരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍

സ്വ ലേ

Apr 25, 2020 Sat 07:57 PM

തിരുവനന്തപുരം : ആര്‍സിസിയില്‍ എല്ലാ കാന്‍സര്‍ ശസ്ത്രക്രിയകളും പുനരാരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.  എന്നാല്‍ ശസ്ത്രക്രിയയ്ക്ക് മുൻപ്  രോഗികള്‍ കോവിഡ് പരിശോധന നടത്തണമെന്ന്  മുഖ്യമന്ത്രി അറിയിച്ചു.കാന്‍സര്‍ ശസ്ത്രക്രിയയുടെ ഘട്ടത്തിൽ  ഉണ്ടാകുന്ന ശരീര സ്രവത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍  സ്പര്‍ശിക്കുന്നതിനാല്‍ ഇതിലൂടെ രോഗപ്പകര്‍ച്ച ഉണ്ടാകുന്നതിനുള്ള സാധ്യതയുള്ളതിനാലാണ് കോവിഡ് പരിശോധന നടത്തുന്നത് .അതേസമയം ആര്‍സിസിയിലെ കോവിഡ് ലാബിന് ഐസിഎംആര്‍ അംഗീകാരം ലഭിക്കുന്നതുവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കോവിഡ് ലാബിലായിരിക്കും ഈ രോഗികള്‍ക്കുള്ള കോവിഡ് പരിശോധന നടത്തുകയെന്നും മുഖ്യമന്ത്രി  വ്യക്തമാക്കി.


 

  • HASH TAGS
  • #Covid
  • #ആര്‍സിസി