ശബരിമലയില്‍ പോകാന്‍ ആഗ്രഹമുണ്ട്; എന്നാൽ ആചാരം ലംഘിക്കാനില്ല: രമ്യ ഹരിദാസ്

സ്വ ലേ

May 31, 2019 Fri 07:39 PM

കോഴിക്കോട്: ശബരിമലയില്‍ പോകാന്‍ ആഗ്രഹമുണ്ടെന്നും എന്നാല്‍ ആചാരം ലംഘിക്കാന്‍ താത്പര്യമില്ലെന്നും രമ്യ ഹരിദാസ്. കോഴിക്കോട് പ്രസ്‌ക്ലബില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ ശബരിമല വിഷയത്തിലെ തന്റെ നിലപാട് രമ്യ വ്യക്തമാക്കി .       ശബരിമല വിഷയത്തില്‍ യുഡിഎഫ് നിലപാടിനൊപ്പമാണ് താൻ എന്നും  അയ്യപ്പനെ തൊഴാന്‍ മറ്റ് പലക്ഷേത്രങ്ങളുമുണ്ടല്ലോ അവിടെത്തന്നെ പോകണമെന്നില്ലന്നും രമ്യ ഹരിദാസ് വ്യക്തമാക്കി  .ശബരിമലയിലെ ആചാരം സ്ത്രീവിവേചനമല്ലെന്നതാണ് തന്റെ അഭിപ്രായമെന്ന്  രമ്യാ ഹരിദാസ് പറഞ്ഞു . 

  • HASH TAGS
  • #sabarimala