ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു

സ്വന്തം ലേഖകന്‍

Apr 25, 2020 Sat 11:26 AM

പുല്‍വാമ: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. ഇന്ന് രാവിലെ പുല്‍വാമ ജില്ലയിലെ അവന്തിപ്പൊരയില്‍ നടന്ന ഏറ്റുമുട്ടലിലാണ് സൈന്യം ഭീകരരെ വധിച്ചത്. മേഖലയില്‍ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. അതേസമയം ഭീകരവാദികള്‍ക്ക് സഹായം നല്‍കിയിരുന്ന ഒരാളെയും സൈന്യം വധിച്ചിട്ടുണ്ടെന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.


 

  • HASH TAGS
  • #kashmir
  • #jammukashmir