ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മൃതദേഹങ്ങള്‍ എത്തിക്കുന്നതിനുള്ള തടസ്സം നീക്കണം: പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

സ്വന്തം ലേഖകന്‍

Apr 24, 2020 Fri 03:19 PM

ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ  രോഗമല്ലാത്ത കാരണങ്ങളാല്‍ മരണപ്പെടുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള തടസം  ഒഴിവാക്കാന്‍ ഇന്ത്യന്‍ എംബസികള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ മൃതദേഹങ്ങൾ വിമാനത്തിൽ കയറ്റേണ്ടെന്നാണ് കേന്ദ്ര സർക്കാർ നിർദേശം. ഇതാണ് മൃതദേഹം നാട്ടിലെത്തിക്കാൻ തടസമായി നിൽക്കുന്നത്.


പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ തടസമായ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ് പിന്‍വലിക്കണമെന്ന് ചൂണ്ടിക്കാട്ടി എം കെ രാഘവൻ എംപിയും പ്രധാനമന്ത്രിക്ക്  അടിയന്തര സന്ദേശം അയച്ചിട്ടുണ്ട്‌ .


  • HASH TAGS
  • #gulf
  • #pinarayivjayan