പ്രവാസികളുടെ മൃതദേഹങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് നിലവില്‍ യാതൊരു വിലക്കുമില്ല ; വി മുരളീധരന്‍

സ്വന്തം ലേഖകന്‍

Apr 24, 2020 Fri 01:13 PM

തിരുവവനന്തപുരം: പ്രവാസികളുടെ മൃതദേഹങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് നിലവില്‍ യാതൊരു വിലക്കുമില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ഇരു രാജ്യങ്ങളിലേ  സാഹചര്യങ്ങള്‍ മനസിലാക്കി സുരക്ഷകൂടി ഉറപ്പുവരുത്തിയതിന് ശേഷമേ നടപടി സ്വീകരിക്കുകയെന്ന്  മന്ത്രി വ്യക്തമാക്കി. ചരക്കുവിമാനങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ മരിച്ച പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധവുമായി പ്രവാസലോകം രംഗത്തെത്തി. പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് പ്രതികരണവുമായി വി മുരളീധരന്‍ എത്തിയത്.

 


വരുംദിവസങ്ങളില്‍ വിദേശരാജ്യങ്ങളില്‍ നിന്നും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമെന്നും ദുബായില്‍ മരിച്ച കായംകുളത്തുകാരന്റെ മൃതദേഹം തിരികെ നാട്ടിലെത്തിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
  • HASH TAGS
  • #gulf