മലപ്പുറത്ത് കൊറോണ സ്ഥിരീകരിച്ച കുഞ്ഞ് മരിച്ചു

സ്വലേ

Apr 24, 2020 Fri 09:01 AM

മലപ്പുറത്ത് കൊറോണ  സ്ഥിരീകരിച്ച കുഞ്ഞ് മരിച്ചു.കൊറോണ  സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ടായിരുന്ന നാല് മാസം പ്രായമുള്ള കുഞാണ്  മരിച്ചത്.  ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം.


മഞ്ചേരി സ്വദേശികളുടെ കുഞ്ഞാണ് മരിച്ചത്.ഏപ്രില്‍ 22നാണ് കുഞ്ഞിന് കൊറോണ  ബാധ സ്ഥിരീകരിച്ചത്. കുട്ടിക്ക് എവിടെ നിന്നാണ്  വൈറസ് പിടിപെട്ടെതെന്ന്  ഇനിയും കണ്ടെത്തിയിട്ടില്ല.


ഹൃദ്രോഗവും വളര്‍ച്ചാ കുറവുമുള്‍പ്പടെ വിവിധ രോഗങ്ങളുള്ള കുട്ടി കഴിഞ്ഞ മൂന്ന് മാസമായി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിൽ  ചികിത്സയിലായിരുന്നു.

  • HASH TAGS
  • #child
  • #Malappuram
  • #Covid