യുഎഇയില്‍ പുതിയ 518 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു

സ്വന്തം ലേഖകന്‍

Apr 23, 2020 Thu 06:00 PM

യുഎഇയില്‍ ഇന്ന് 518 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. നാലുപേര്‍ മരണപ്പെട്ടതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ദിവസേന കൊറോണ ബാധിതരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ 91 പേര്‍ രോഗമുക്തി നേടിയ വാര്‍ത്ത ആശ്വാസം നല്‍കുന്നു.29000 പ്രത്യേക കോവിഡ് ടെസ്റ്റുകള്‍ നടത്തിയതിന്റെ ഭാഗമായാണ് പുതിയ 518 കോവിഡ് കേസുകള്‍ കണ്ടെത്താനയത്. ഇതോടെ രാജ്യത്തൊട്ടാകെ 8756 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 1637 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.  കോവിഡ് വൈറസ് മൂലം 56 പേരാണ് ഇതോടെ യുഎഇയില്‍ മരണപ്പെട്ടത്.


  • HASH TAGS