കൊറോണ നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന അറുപതുകാരന്‍ മരിച്ചു

സ്വലേ

Apr 23, 2020 Thu 02:14 PM

നിസാമുദീൻ സമ്മേളനത്തില്‍ പങ്കെടുത്ത് കൊറോണ  നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന അറുപതുകാരന്‍ മരിച്ചു.തമിഴ്നാട് സ്വദേശിയായ ഇയാളെ  ഡൽഹിയിലെ  സുല്‍ത്താന്‍ പുരിയിലുള്ള ഐസോലേഷന്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കയായിരുന്നു.  ഇദ്ദേഹത്തിന്റെ കൊറോണ  പരിശോധനാഫലം വന്നിട്ടില്ല. പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. 


രാജീവ് ഗാന്ധി ആശുപത്രിയില്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയനായ ശേഷം തിങ്കളാഴ്ചയാണ് ഇദ്ദേഹത്തെ നിരീക്ഷണകേന്ദ്രത്തിലേക്ക് കൊണ്ട് വന്നത്. ബുധനാഴ്ച രാവിലെ എട്ട് മണിയോടെ നെഞ്ച് വേദന അനുഭവപ്പെട്ടു. തുടർന്ന് ഡോക്ടർമാർ എത്തി പരിശോധിച്ചു. പത്ത് മണിയോടെ സ്ഥിതി വഷളാവുകയും ആശുപത്രിയിലേക്ക് കൊണ്ട് പോകും മുമ്പ് മരണപ്പെടുകയുമായിരുന്നു.

  • HASH TAGS
  • #kerala
  • #Covid19
  • #നിസാമുദ്ധീൻ