കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ മോദിയെ അഭിനന്ദിച്ച് ബില്‍ഗേറ്റ്‌സ്

സ്വന്തം ലേഖകന്‍

Apr 22, 2020 Wed 10:17 PM

കോവിഡ് വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പ്രധാനമന്ത്രിയെ അഭിനന്ദിച്ച് മൈക്രോസോഫ്റ്റ് സിഇഒ ബില്‍ഗേറ്റ്‌സ്. കോവിഡിനെ പ്രതിരോധിക്കാന്‍ നേതൃത്വം നല്‍കുന്നതിലും അതിവേഗം നിരവധി നൂതനപ്രവര്‍ത്തനങ്ങള്‍ കൊണ്ടുവന്നതിലും മോദിയെ പ്രശംസിച്ചിരിക്കുകയാണ് ബില്‍ ഗേറ്റ്‌സ്. വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ തന്നെ ഇന്ത്യ ഒന്നടങ്കം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതും വൈറസ് പടര്‍ന്നു പിടിക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ കൈകൊണ്ടതിനുമെല്ലാമാണ് അദ്ദേഹം അഭിനന്ദിച്ചത്. ഇന്ത്യയുടെ എല്ലാ മേഖലകളിലെയും നൂതന ആശയങ്ങള്‍ ഫലവത്തായ രീതിയില്‍ ഉപയോഗിക്കുന്നതിനെയും വളരെ പെട്ടെന്ന് തന്നെ കൊറോണ രോഗികളെ ട്രാക്ക് ചെയ്യാനും രോഗവിവരങ്ങള്‍ ശേഖരിക്കാനും വേണ്ട മുന്‍കരുതലുകള്‍ നല്‍കാനുമായി നിര്‍മ്മിച്ച ആരോഗ്യ സേതു ആപ്പിനെയും ബില്‍ഗേറ്റ്‌സ് പ്രത്യേകം അഭിനന്ദിച്ചു. കഴിഞ്ഞ വര്‍ഷം നവംബര്‍ 18 ന് നീതിആയോഗ് സംഘടിപ്പിച്ച ചര്‍ച്ചയില്‍ വെച്ച് മോദിയും ബില്‍ഗേറ്റ്‌സും കണ്ടുമുട്ടിയിരുന്നു.  • HASH TAGS
  • #india
  • #naredramodi
  • #Covid19
  • #Billgates