കോവിഡ് രോഗികളെ പരിചരിക്കാന്‍ ഇനി റോബര്‍ട്ടും

സ്വന്തം ലേഖകന്‍

Apr 22, 2020 Wed 07:44 PM

ഇനിമുതല്‍ കോവിഡ് രോഗികളെ പരിചരിക്കാന്‍ റോബര്‍ട്ടുകളും. നൈറ്റിംഗല്‍ 19 എന്ന റോബര്‍ട്ടാണ് കോവിഡ് രോഗികള്‍ക്ക് ഭക്ഷണവും വെളളവുമെത്തിക്കാന്‍ സജ്ജമാക്കിയിട്ടുള്ളത്.  പ്രതിരോധ പ്രവര്‍ത്തനങ്ങളെ ശക്തമാക്കാന്‍ സര്‍ക്കാര്‍ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കാന്‍ വേണ്ട ശ്രമങ്ങള്‍ക്ക് സ്റ്റാര്‍ട്ടപ്പ് മിഷന്‍ ആരംഭം കുറിക്കുകയും ആശയങ്ങള്‍ ക്ഷണിക്കുകയും ചെയ്തു.ക്രിയാത്മകമായ പ്രതികരണമാണ് ഈ കാര്യത്തില്‍ സര്‍ക്കാറിന് ലഭിച്ചത്. അതിനൊരു മികച്ച ഉദാഹരണമാണ് ചെമ്പേരി വിമല്‍ജ്യോതി എന്‍ജിനിയറിങ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ രൂപകല്‍പ്പന ചെയ്ത, കോവിഡ് -19 രോഗികളുടെ പരിചരണത്തിന് ഉപയോഗിക്കാവുന്ന റോബോട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്. 'നൈറ്റിംഗല്‍-19' എന്ന് പേരു നല്‍കിയ ഈ റോബോട്ടിനെ ഉപയോഗിച്ച് രോഗികള്‍ക്ക് ഭക്ഷണവും വെള്ളവും എത്തിക്കാന്‍ സാധിക്കും. ഇതില്‍ ഘടിപ്പിച്ച പ്രത്യേക ഡിസ്‌പ്ലേയിലൂടെ ജീവനക്കാരെയും ബന്ധുക്കളെയും കണ്ട് സംസാരിക്കാനും സാധിക്കും. ഇതുവഴി ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷിതത്വം കൂടുതല്‍ ഉറപ്പു വരുത്താന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.  • HASH TAGS