കോവിഡ് ; മലപ്പുറം ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 4 മാസം പ്രായമായ കുഞ്ഞിന്

സ്വന്തം ലേഖകന്‍

Apr 22, 2020 Wed 07:42 PM

തിരുവനന്തപുരം: മലപ്പുറം ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 4 മാസം പ്രായമായ കുഞ്ഞിനാണ് . കുഞ്ഞ്    കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കേരളത്തിൽ ​ ഇന്ന്​ 11 പേര്‍ക്ക്​ കൊറോണ ​ സ്​ഥിരീകരിച്ചു. കണ്ണൂര്‍ ഏഴ്​, കോഴിക്കോട്​ രണ്ട്​, കോട്ടയം, മലപ്പുറം എന്നിവിടങ്ങളില്‍ ഒന്ന്​ വീതവുമാണ്​ സ്​ഥിരീകരിച്ചത്​. 


 

സംസ്​ഥാനത്ത്​ 127 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്​. 29,150 പേരാണ്​ നിരീക്ഷണത്തില്‍ കഴിയുന്നത്​.ഇന്ന്  പുതുതായി 95 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.   

 

  • HASH TAGS
  • #Malappuram
  • #കോവിഡ്