യുഎഇയില്‍ മലയാളി ബാലനെ മരിച്ച നിലയില്‍ കണ്ടെത്തി

സ്വലേ

Apr 22, 2020 Wed 02:52 PM

ഷാര്‍ജ അല്‍ ഖാസിമിയയിലെ ഫ്ലാറ്റില്‍ മലയാളി ബാലനെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍, കൂത്തുപറമ്പ് സ്വദേശി ഷാനി ദേവസ്യ പുന്നക്കലിന്റെയും ഷീബയുടെയും മകന്‍ ഡേവിഡ്(10) ആണ് മരിച്ചത്. കുട്ടിയെ ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ ഫ്ലാറ്റിൽ  മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് ലഭിക്കുന്ന റിപ്പോർട്ട് . മരണകാരണം എന്താണെന്ന് സ്ഥിരീകരിച്ചിട്ടില്ല.വിദഗ്ധ പരിശോധനയ്ക്കായി മൃതദേഹം ഫോറന്‍സിക് ലാബിലേക്ക് മാറ്റി.

  • HASH TAGS
  • #uae
  • #sharjah