കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ രണ്ട് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

സ്വലേ

Apr 22, 2020 Wed 01:14 PM

കോഴിക്കോട്:കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രണ്ട് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. രോഗബാധിതര്‍ ഡല്‍ഹിയില്‍ വിനോദയാത്ര നടത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ സംഘത്തിലുള്ളവര്‍. ഇവര്‍ തിരികെയെത്തിയത് നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ മടങ്ങിയ ട്രെയിനിലാണ്. 


വിനോദയാത്ര പോയി തിരികെ എത്തിയതിന് ശേഷം ഇവര്‍ 28 ദിവസത്തെ ഹോം ക്വാറന്‍റൈനിലായിരുന്നു. രണ്ടുദിവസം മുമ്പ് ഹൌസ് സര്‍ജന്‍സിക്ക് ജോയിന്‍ ചെയ്യാന്‍ വന്നപ്പോഴാണ് കോവിഡ് ടെസ്റ്റ് നടത്തിയത്. തുടര്‍ന്നാണ് ഇവരില്‍ രണ്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

  • HASH TAGS
  • #Covid19