ജമ്മുകശ്മീരിൽ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാ സൈന്യം വധിച്ചു

സ്വലേ

Apr 22, 2020 Wed 09:43 AM

ശ്രീനഗര്‍: ജമ്മുകശ്മീരിലെ  ഷോപിയന്‍ ജില്ലയിൽ  ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാ സൈന്യം വധിച്ചു. 


പ്രദേശത്ത് ഭീകരര്‍ ഒളിച്ചു താമസിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകീട്ട് സൈന്യം പ്രദേശത്ത് തെരച്ചില്‍ ആരംഭിച്ചു. മല്‍ഹുറ സാന്‍പോറ ഗ്രാമത്തില്‍ വെച്ച് ഭീകരര്‍ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിലാണ് രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടത്. സ്ഥലത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്നു സൈന്യം അറിയിച്ചു.

  • HASH TAGS
  • #jammukashmir