ലോക്ക്ഡൗണില്‍ ഒന്നിച്ച് ചുവടുവെച്ച് മലയാളത്തിലെ പ്രിയ നടിമാര്‍ ; വൈറല്‍ വീഡിയോ

സ്വന്തം ലേഖകന്‍

Apr 21, 2020 Tue 11:03 PM

ലോക്ക്ഡൗണ്‍ കാലത്ത് പുറത്തിറങ്ങാന്‍ പറ്റില്ല പക്ഷേ ഒന്നിച്ചു ചുവടുവെച്ച് വീഡിയോ വൈറലാക്കിയിരിക്കുകയാണ് മലയാളസിനിമയിലെ നടിമാരായ നര്‍ത്തകിമാര്‍. ആശാ ശരത്ത്,നവ്യാ നായര്‍, അനുസിത്താര,അനുശ്രീ,രമ്യാ നമ്പീശന്‍, രചനാ നാരായണന്‍കുട്ടി,ദുര്‍ഗാ കൃഷ്ണ എന്നീ നടിമാരാണ് ചുവടുവെച്ചത്. മലയാള സിനിമയിലെ പ്രമുഖ നൃത്തസംവിധായകന്‍ ബിജു ധ്വനി തരഗിന്റെ സംവിധാനത്തില്‍ ഒരുക്കിയതാണ് ഈ വീഡിയോ. കാതില്‍ തേന്‍മഴയായി എന്ന ഇശാന്‍ ദേവിന്റെ കവര്‍ സോങിനാണ് നായികമാര്‍ ചുവടുവെച്ചത്.വീഡിയോ ഇറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ നിരവധി പേരാണ് കണ്ടത്. നടികളുടെ പാട്ടിനൊത്തുള്ള ലളിതവും രസകരവുമായ ചുവടുകള്‍ക്ക് ഏറെ അഭിപ്രായങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍.ലോക്ക് ഡൗണ്‍ കാലത്ത് മലയാളത്തിലെ പാട്ടുകാരും ഇന്ത്യയിലെ നടന്മാരും മറ്റു വിവിധ മേഖലയിലെ പ്രമുഖരും ചേര്‍ന്ന് പല വീഡിയോകളും സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ആ കൂട്ടത്തിലേക്ക് മറ്റൊരു വൈറല്‍ വീഡിയോ കൂടി.  • HASH TAGS