നിയമ വകുപ്പ് അറിയാതെ സ്പ്രിങ്കളര്‍ കരാര്‍ നടപ്പാക്കിയത് എന്തിനെന്ന് ഹൈക്കോടതി

സ്വന്തം ലേഖകന്‍

Apr 21, 2020 Tue 01:39 PM

സ്പ്രിങ്കളര്‍ വിവാദത്തില്‍ സര്‍ക്കാറിനെ ചോദ്യം ചെയ്ത് ഹൈക്കോടതി. ആരോഗ്യവിവരങ്ങള്‍ സുരക്ഷിതമാണെന്ന് സര്‍ക്കാറിന് ഉറപ്പ് നല്‍കാനാകുമോ? നിയമ വകുപ്പ് അറിയാതെ കരാര്‍ നടപ്പാക്കിയത് എന്തിനാണെന്ന് വിശദീകരണം തരണമെന്നും ഹൈക്കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.കമ്പനിയുടെ കൈയില്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്ന് എന്താണ് ഉറപ്പെന്ന് കോടതി ചോദിച്ചു. വ്യക്തിയുടെ ആരോഗ്യ വിവരങ്ങള്‍ പ്രധാനപ്പെട്ട രേഖയാണ്. കരാറില്‍ മൂന്നാം കക്ഷിയുടെ ആവശ്യം എന്താണെന്നും ഹൈക്കോടതി ആരാഞ്ഞു. സ്പ്രിംക്ലറുമായി ബന്ധപ്പെട്ട വ്യക്തമായ വിവരങ്ങള്‍ സത്യവാങ്മൂലമായി സമര്‍പ്പിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മികച്ചതാണ്. എന്നാല്‍ ഡാറ്റ സുരക്ഷിതത്വം സംബന്ധിച്ച് ആശങ്കയുണ്ട്. 


നാളെ ഇതു സംബന്ധിച്ച വിശദീകരണം നല്‍കാമെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ അപേക്ഷ തള്ളിയ കോടതി ഇന്നു തന്നെ വിശദീകരണം നല്‍കുമെന്നും ആവശ്യപ്പെട്ടു.  • HASH TAGS
  • #kerala
  • #pinarayivjayan
  • #highcourt
  • #sprinklr