ലോക്ക് ഡൗണ്‍: ഇന്ത്യയിൽ മെയ് മൂന്നിന് ശേഷമുള്ള ഇളവുകള്‍ തീരുമാനിക്കാന്‍ ഇന്ന് മന്ത്രിതല സമിതിയോ​ഗം ചേരും

സ്വന്തം ലേഖകന്‍

Apr 21, 2020 Tue 01:33 PM

ന്യൂഡല്‍ഹി: ഇന്ത്യയിൽ മെയ് മൂന്നിന് ശേഷമുള്ള ഇളവുകള്‍ തീരുമാനിക്കാന്‍ ഇന്ന് മന്ത്രിതല സമിതിയോ​ഗം ചേരും.വൈകിട്ട് നാല് മണിക്കാണ് യോ​ഗം.  ഇന്ത്യ ശരിയായ സമയത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് രോ​ഗവ്യാപനം തടയാന്‍ ​ഗുണകരമായെന്ന് നേരത്തെ ലോകാരോഗ്യസംഘടന അഭിപ്രായപ്പെട്ടിരുന്നു.കൊറോണ വ്യാപനം തടയുന്നതില്‍ ലോക്ക് ഡൗണ്‍ വലിയ തോതില്‍​ ​ഗുണം ചെയ്തുവെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തല്‍.

 

  • HASH TAGS
  • #india
  • #Covid
  • #lockdown