ഇന്ത്യയില്‍ കൊറോണ ​ ബാധിതരുടെ എണ്ണം 18,000 കടന്നു

സ്വ ലേ

Apr 21, 2020 Tue 09:49 AM

ന്യൂഡല്‍ഹി: ഇന്ത്യയിൽ കൊറോണ  ബാധിതരുടെ എണ്ണം18601 ആയി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇതുവരെ 590 പേര്‍ വൈറസ്​ ബാധയെ തുടര്‍ന്ന്​ മരിച്ചു​. 3252 പേര്‍ രോഗം ഭേദമായി ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് മടങ്ങിയെന്നും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.


 ഏറ്റവും കൂടുതല്‍ കോവിഡ്​ കേസുകള്‍ റിപ്പോര്‍ട്ട്​ ചെയ്​ത മഹാരാഷ്​ട്രയില്‍ വൈറസ്​ ബാധിതരുടെ എണ്ണം 5000 കടന്നു.ഗോവ കൊവിഡ് മുക്തമായിക്കഴിഞ്ഞു.മാഹി, കുടക്, ഉത്തരാഖണ്ഡിലെ പൗരി ഗര്‍ഹ്വാള്‍ എന്നിവിടങ്ങളില്‍ 28 ദിവസമായി പുതിയ കേസില്ല. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഫലം കണ്ടു തുടങ്ങിയെന്നും ആദ്യ നാളുകളില്‍ മൂന്ന് ദിവസത്തിനുള്ളില്‍ കേസുകള്‍ ഇരട്ടിച്ചെങ്കില്‍ ഇപ്പോള്‍ രാജ്യ ശരാശരി ഏഴര ദിവസമായിരിക്കുന്നുവെന്നും മന്ത്രാലയം പറയുന്നു. 

  • HASH TAGS
  • #india
  • #corona