യുഎഇയില്‍ കൊറോണ ബാധിച്ച്‌ രണ്ട് മലയാളികള്‍ കൂടി മരിച്ചു

സ്വന്തം ലേഖകന്‍

Apr 20, 2020 Mon 08:36 PM

ദുബായ്: യുഎഇയില്‍ കൊറോണ ബാധിച്ച്‌ രണ്ട് മലയാളികള്‍ കൂടി മരിച്ചു. തുമ്ബമണ്‍ സ്വദേശി കോശി സഖറിയ (51) ,ഒറ്റപ്പാലം സ്വദേശി അബ്ദുല്‍ ഖാദര്‍ (47), എന്നിവരാണ് മരിച്ചത്. ഇതോടെ യുഎഇയില്‍ കൊവിഡ് ബാധിച്ച്‌ മരിച്ച മലയാളികളുടെ എണ്ണം ഒന്‍പതായി.


484 പേര്‍ക്ക് കൂടി രാജ്യത്ത് പുതുതായി കൊറോണ  സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 7265 ആയി.  

  • HASH TAGS
  • #uae
  • #Covid