ലോക്ക് ഡൗൺ ഇളവില്‍ എറണാകുളത്ത് വന്‍ ഗതാഗതത്തിരക്ക്

സ്വന്തം ലേഖകന്‍

Apr 20, 2020 Mon 07:13 PM

കൊച്ചി: കേരളത്തിൽ  ഇന്ന് ലോക്ക് ഡൗൺ  ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൊച്ചി നഗരത്തിൽ  വന്‍  ഗതാഗതത്തിരക്ക്. എറണാകുളം ജില്ല ഓറഞ്ച് എ മേഖലയിലാണ് വരുന്നത്. ഇവിടെ ലോക്ക്ഡൗണ്‍ ഇളവുകള്‍ ഏപ്രില്‍ 24 മുതലാണ് പ്രാബല്യത്തില്‍ വരുന്നത്.   എറണാകുളത്ത് പാലാരിവട്ടം, കലൂര്‍, എംജി റോഡ് ഉള്‍പ്പെടെയുള്ള ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം നല്ല തിരക്കാണ് അനുഭവപ്പെടുന്നതെന്നും പലരും സത്യവാങ്മൂലം പോലുമില്ലാതെയാണ് എത്തുന്നതെന്നും പോലീസ് പറയുന്നു

  • HASH TAGS
  • #Covid
  • #ലോക്ക് ഡൗൺ