ലോക്ക് ഡൗണ്‍ കാലത്ത് പിറന്ന മകന് ‘ലോക്ക് ഡൗണ്‍’ എന്ന് പേരിട്ട് മാതാപിതാക്കള്‍

സ്വലേ

Apr 20, 2020 Mon 03:26 PM

ലോക്ക് ഡൗണ്‍ കാലത്ത് പിറന്ന മകന് ‘ലോക്ക് ഡൗണ്‍’ എന്ന് പേരിട്ട് മാതാപിതാക്കള്‍.രാജസ്ഥാനിൽ നിന്നുള്ള കച്ചവടക്കാരായ ദമ്പതികളായ സജ്ഞയ് ബൗരിയും മഞ്ജു ബൗരിയുമാണ് ലോക് ഡൌണില്‍ ജനിച്ച കുട്ടിക്ക് അതേ പേര് തന്നെ നല്‍കിയത്.സജ്ഞയ് ബൗരിയും മഞ്ജു ബൗരിയും  ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് കാരണം ത്രിപുരയില്‍ കുടുങ്ങുകയായിരുന്നു. അവിടെ വെച്ചാണ് അവര്‍ക്ക് ഒരു കുഞ്ഞു ജനിക്കുന്നത്.ലോക് ഡൌണ്‍ കാലത്ത്  നേരിട്ട കഷ്ടപ്പാടുകളുടെ ഓര്‍മക്കാണ്  കുഞ്ഞിന് ലോക് ഡൌണ്‍ എന്ന് പേരിട്ടതെന്ന് കുട്ടിയുടെ  മാതാപിതാക്കൾ  പറഞ്ഞു.

  • HASH TAGS
  • #Covid19
  • #lockdown