കേരളം ലോക്​​ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങൾ ലംഘിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍

സ്വന്തം ലേഖകന്‍

Apr 20, 2020 Mon 10:17 AM

ന്യൂഡല്‍ഹി; കേരളം ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍.പല മേഖലകളിലും സംസ്ഥാനം ഇളവ് നല്‍കിയത് നിര്‍ദേശങ്ങളുടെ ലംഘനമാണെന്ന് കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.ഞായറാഴ്ച ബാര്‍ബര്‍ ഷോപ്പ്, വര്‍ക്ക് ഷോപ്പ് എന്നിവ തുറക്കാന്‍ അനുമതി നല്‍കിയത് കേന്ദ്രം ചോദ്യം ചെയ്തു.


കേന്ദ്രം പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശ പ്രകാരമുള്ള ഇളവുകള്‍ മാത്രമേ നല്‍കാവൂ എന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസ്ഥാനങ്ങള്‍ക്കെഴുതിയ കത്തില്‍ പറയുന്നു.സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സ്വന്തം നിലക്ക് ലോക്ക്ഡൗണില്‍ ഇളവ് നല്‍കരുതെന്ന് കേന്ദ്രം. 


 കേന്ദ്രമാര്‍ഗനിര്‍ദേശം ലംഘിച്ച്‌ ചട്ടത്തില്‍ ഇളവ് നല്‍കിയ സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം കേരളത്തോട് വിശദീകരണം തേടി. 

  • HASH TAGS
  • #kerala
  • #government
  • #ലോക്​​ഡൗണ്‍