കൊറോണ ; ഗോവയിൽ അവസാനത്തെയാളും ആശുപത്രിവിട്ടു

സ്വലേ

Apr 19, 2020 Sun 08:37 PM

ഗോവയിൽ അവസാന കൊറോണ രോഗിക്കും രോഗം സുഖമായി ആശുപത്രിവിട്ടു. ഏഴ് കൊറോണ പോസ്റ്റീവ് കേസുകൾ മാത്രമാണ് ഗോവയിൽ റിപ്പോർട്ട് ചെയ്തിരുന്നത്.


ഏപ്രിൽ മൂന്നിന് ശേഷം ഗോവയിൽ പുതിയ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് പറഞ്ഞു. സംസ്ഥാനത്തിന് ഇത്  ആശ്വാസത്തിന്റെ സമയമാണെന്ന് മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു.

  • HASH TAGS
  • #Covid