യുഎഇയില്‍ 479 പേര്‍ക്ക് കൂടി കോവിഡ്

ഷെബിന്‍

Apr 19, 2020 Sun 04:49 PM

യുഎഇയില്‍ 479 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 6781 ആയതായി ആരോഗ്യവകുപ്പ് അറിയിച്ചു.ഇന്ന് കോവിഡ് വൈറസ് ബാധ കാരണം 4 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് ഇതോടെ 41 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് മരണപ്പെട്ടവര്‍ മുന്‍പേ പലഅസുഖങ്ങള്‍ കാരണം ആരോഗ്യപ്രശ്‌നമുള്ളവരാണെന്നും ഇതാണ് മരണത്തിലേക്കെത്തിയതെന്നും അധികൃതര്‍ അറിയിച്ചു.


യുഎഇയില്‍ ഇന്ന് 98 പേര്‍ രോഗമുക്തിനേടി. കോവിഡ് വൈറസ് ബാധ വന്ന 1286 പേര്‍ ഇതോടെ രോഗമുക്തി നേടി. 23000 കോവിഡ് ടെസ്റ്റുകള്‍ ഈ അടുത്ത ദിവസം നടത്തിയതിലൂടെയാണ് രോഗം ബാധിച്ച 479 പേരെ അതിവേഗം കണ്ടെത്താനായത്.


  • HASH TAGS