സ്പ്രിങ്കളര്‍ കരാറില്‍ തെറ്റില്ലെന്ന് മന്ത്രി എകെ ബാലന്‍

സ്വന്തം ലേഖകന്‍

Apr 19, 2020 Sun 12:10 PM

വിവാദമായ സ്പ്രിങ്കളര്‍ കരാറില്‍ തെറ്റില്ലെന്ന് മന്ത്രി എകെ ബാലന്‍. കരാര്‍ നല്‍കിയതില്‍ തെറ്റില്ല, വെറുതെ ലഭിക്കുന്നത്  ഉപയോഗിക്കുന്നതു കൊണ്ട് എന്താണ് പ്രശ്‌നം കമ്പനി പ്രാപ്തമാണോ എന്ന് മാത്രം നോക്കിയാല്‍ മതിയെന്ന് എകെ ബാലന്‍. എല്ലാ കരാരും നിയമവകുപ്പ് പരിശോധിക്കണമെന്നില്ല. ഐടി വകുപ്പിന്റെ തീരുമാനത്തോട്  സര്‍ക്കാര്‍ യോജിക്കുന്നു. ഇനി എന്തെങ്കിലും പ്രശനം നാളെ വന്നാല്‍ അതില്‍ സര്‍ക്കാറിന് ഉത്തരവാദിത്വമില്ലെന്നും ഐടി വകുപ്പിന് ആയിരിക്കും എല്ലാ ഉത്തരവാദിത്വമെന്നും എകെ ബാലന്‍ പറഞ്ഞു.


എഡിബി കരാറിന്റെ ഒരു രേഖ പോലും സെക്രട്ടറിയേറ്റിലില്ലെന്ന് എല്ലാവര്‍ക്കും ഓര്‍മ്മ വേണമെന്നും അദ്ദേഹം പറഞ്ഞു. ഇത് മുഖ്യമന്ത്രിയുടെ പ്രതിഛായ തകര്‍ക്കാനുള്ള നീക്കമാണന്നും ആരും തൊട്ടും തലോടിയുമല്ല ഇത് വരെ എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


  • HASH TAGS