ഇന്ന് നാലുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

സ്വന്തം ലേഖകന്‍

Apr 18, 2020 Sat 06:17 PM

ഇന്ന് നാലുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മൂന്നു പേര്‍ കണ്ണൂര്‍ സ്വദേശികളും ഒരാള്‍ കോഴിക്കോടു സ്വദേശിയുമാണ്.  ഇതില്‍ 3 പേര്‍ വിദേശത്തുനിന്ന് വന്നവരാണ് ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്. ഇന്ന് രണ്ടു പേര്‍ രോഗമുക്തിനേടിയിട്ടുണ്ട്. ഇതോടെ 257 പേര്‍ ആകെ കേരളത്തില്‍ രോഗമുക്തിനേടി. 


ഇന്നത്തെ കണക്കു പ്രകാരം കാസര്‍ക്കോടുള്ള രോഗികളെക്കാള്‍ കൂടുതല്‍ കണ്ണൂരിലാണ്. കണക്ക് പ്രകാരം കണ്ണൂരില്‍ 50 രോഗികളും കാസര്‍ക്കോട് 49 രോഗികളുമാണ്.  • HASH TAGS
  • #kerala
  • #Covid19
  • #4
  • #18/04/20