യുഎഇയില്‍ 477 പേര്‍ക്ക് കൂടി കൊറോണ വൈറസ്

സ്വന്തം ലേഖകന്‍

Apr 18, 2020 Sat 12:16 AM

യുഎഇയില്‍ പുതിതായി 477 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രണ്ട് ഗള്‍ഫ് സ്വദേശികള്‍ മരണപ്പെടുകയും ചെയ്തു. എന്നാല്‍ വര്‍ധിച്ചു വരുന്ന കോവിഡ് ബാധിതരുടെ എണ്ണത്തില്‍ നിന്നും 93 പേര്‍ ഇന്ന് വൈറസ് ബാധയില്‍ നിന്നും മുക്തരായത് യുഎഇയ്ക്ക് ചെറിയ ആശ്വാസമാണ്. 24000 ത്തിലധികം ആധുനിക രീതിയിലുള്ള മെഡിക്കല്‍ സ്‌ക്രീനിംങ് ടെസ്റ്റുകള്‍ നടത്തിയതിലൂടെയാണ് ഇന്നത്തെ കോവിഡ് ബാധിതരെ അധിവേഗം തിരിച്ചറിയാനായത്. ഇതോടെ രാജ്യത്ത് കോവിഡ് വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 6302 ആയി . ഇതില്‍ 37 പേര്‍ മരണപ്പെട്ടു, 1188 പേര്‍ രോഗമുക്തരായി. ഇന്ന് മരണപ്പെട്ട രണ്ടു പേര്‍ക്കും മുന്‍പേ പലരോഗങ്ങളും ഉള്ളവരായിരുന്നു എന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.  • HASH TAGS