കര്‍ണ്ണാടകയില്‍ 44 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

സ്വന്തം ലേഖകന്‍

Apr 17, 2020 Fri 08:17 PM

കര്‍ണ്ണാടകയില്‍ പുതുതായി 44 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി കര്‍ണ്ണാടക ആരോഗ്യവകുപ്പ് അറിയിച്ചു. 24 മണിക്കൂറിനുള്ളില്‍  44 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയതിരിക്കുന്നത്. ഇതോടെ കര്‍ണ്ണാടക സംസ്ഥാനത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം 359 ആയി. ഇതില്‍ 13 പേര്‍ കോവിഡ് ബാധമൂലം മരണപ്പെട്ടു. 88 പേര്‍ രോഗമുക്തരായി.സാധാരണ ഒരു ദിവസം 500 കോവിഡ് ടെസ്‌ററുകളായിരുന്നു നടത്തിയത്. എന്നാല്‍ രോഗ ബാധ തുടരുന്ന സാഹചര്യത്തില്‍ 2000 ടെസ്റ്റ് വീതം ഒരു ദിവസം ഇപ്പോള്‍ നടത്തുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.


  • HASH TAGS
  • #Karnataka
  • #Covid19
  • #newcases
  • #bsyedurappa