ലോക്ക്ഡൗൺ നിർദേശങ്ങൾ ലംഘിച്ച് മുൻ കർണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ മകന്റെ വിവാഹം

സ്വലേ

Apr 17, 2020 Fri 02:53 PM

ലോക്ക്ഡൗൺ നിർദേശങ്ങൾ ലംഘിച്ച് മുൻ കർണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ മകന്റെ വിവാഹം. മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എം കൃഷ്ണപ്പയുടെ ബന്ധു രേവതിയെയാണ് കുമാരസ്വാമിയുടെ മകനും  നടനുമായ നിഖില്‍ കുമാരസ്വാമി വിവാഹം കഴിച്ചത്.


ഇന്ത്യയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അഞ്ചിൽ കൂടുതൽ പേർ ഒരുമിച്ച് കൂടരുതെന്ന്  പാലിക്കണമെന്നുമുള്ള നിർദേശങ്ങൾ ലംഘിച്ചാണ് വിവാഹ ചടങ്ങുകൾ നടത്തിയത്.ബംഗലൂരുവിലെ രാമനഗരയിലെ ഒരു ഫാംഹൗസിൽ വെച്ചാണ്  ചടങ്ങുകൾ നടന്നത്. 

  • HASH TAGS
  • #Covid19
  • #lockdown