കാസര്‍ക്കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളില്‍ കര്‍ശന നിയന്ത്രണമുണ്ടാകും

സ്വന്തം ലേഖകന്‍

Apr 16, 2020 Thu 07:39 PM

ലോക്ക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ പലസ്ഥലങ്ങളിലും ഇളവ് പ്രഖ്യാപിച്ചാലും സംസ്ഥാനാന്തര യാത്രകളും ജില്ലകള്‍ക്കിടയിലുള്ള യാത്രകളും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കാസര്‍ക്കോട് കണ്ണൂര്‍ കോഴിക്കോട് മലപ്പുറം എന്നീ ജില്ലകളില്‍ കര്‍ശന നിയന്ത്രണവുമുണ്ടാകും. അതിതീവ്ര മേഖല ആയിട്ടാണ് ഈ ജില്ലകള്‍ കണക്കാക്കിയിരിക്കുന്നത്. 

രണ്ടാമത്തെ മേഖലയായ കൊല്ലം, പത്തനംതിട്ട, എറണാകുളം  ജില്ലകളില്‍ 24നു ശേഷം ഇളവുകള്‍ അനുവദിക്കും. മൂന്നാമത്തെ മേഖലയില്‍പ്പെടുന്ന തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, വയനാട് എന്നീ ജില്ലകളില്‍ 24 മുതല്‍ ഭാഗീകമായി സാധാരണ ജീവിതം അനുവദിക്കും.കോട്ടയം, ഇടുക്കി ജില്ലകളില്‍ സാധാരണജീവിതം അനുവദിക്കും. എന്നാല്‍ കൂട്ടംചേരല്‍ തടയും. എല്ലാ മേഖലകളിലും പൊതുനിയന്ത്രണങ്ങള്‍ ബാധകമായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.കേന്ദ്രം പറയുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിക്കും. എന്നാല്‍ ഈ നാലുസോണുകളായി തരംതിരിച്ച രീതികളില്‍ ഇളവ് കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

  • HASH TAGS
  • #kerala
  • #pinarayi
  • #redalert
  • #corona
  • #redzone