ഇന്ന് 7 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

സ്വന്തം ലേഖകന്‍

Apr 16, 2020 Thu 06:06 PM

ഇന്ന് 7 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂരില്‍ 4 പേര്‍ക്കും കോഴിക്കോട് 2 പേര്‍ക്കും കാസര്‍ക്കോട് ഒരാള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ 394 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ മൂന്നിരട്ടിയാണ് രോഗമുക്തി നേടിയവരുടെ എണ്ണം.


ഇന്നലെ ഒരാള്‍ക്ക് മാത്രമായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്. നിരവധി പേര്‍ രോഗമുക്തി നേടുകയും ചെയ്തു. നിരീക്ഷണത്തില്‍ ഇരിക്കുന്ന ആളുകളുടെ എണ്ണവും ഒരു ലക്ഷത്തില്‍ നിന്നും കുറഞ്ഞിരുന്നു. ഇത് ഏറെ ആശ്വാസമായിരുന്നു. എന്നാല്‍ രാജ്യത്ത് കോവിഡ് ബാധിച്ച് 420 പേര്‍ മരിച്ചു.


  • HASH TAGS