നാലു ജില്ലകള്‍ റെഡ് സോണായി മന്ത്രിസഭ തീരുമാനിച്ചു

സ്വന്തം ലേഖകന്‍

Apr 16, 2020 Thu 01:09 PM

ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തില്‍ നാലു ജില്ലകള്‍ റെഡ് സോണാക്കാന്‍ തീരുമാനിച്ചു. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളാണ് റെഡ് സോണില്‍. മാത്രമല്ല കോവിഡ് വൈറസിന്റെ വ്യാപനത്തിനനുസരിച്ച് സംസ്ഥാനത്തെ നാലുതട്ടായി തിരിക്കും. കടുത്ത നിയന്ത്രണവുമായി അതിതീവ്രമേഖല,ഭാഗിക ഇളവ് ഏപ്രില്‍ 24നു ശേഷം ലഭിക്കുന്ന ജില്ലകള്‍, ഭാഗികമായി ജനജീവിതം അനുവദിക്കാം എന്ന ജില്ലകള്‍, പൂര്‍ണ ഇളവുകള്‍ ഉള്ള ജില്ലകള്‍ എന്നിങ്ങനെ തരം തിരിക്കും. ഹോട്ട് സ്‌പോര്‍ട്ടായി ജില്ലകള്‍ക്കു പകരം മേഖലകളായി തിരിക്കും ഇതിന് വേണ്ടി കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടുകയും ചെയ്യുമെന്ന് യോഗം അറിയിച്ചു.1. കടുത്ത നിയന്ത്രണവുമായി അതിതീവ്രമേഖല : കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം


2. ഭാഗിക ഇളവ് ഏപ്രില്‍ 24നു ശേഷം നല്‍കുന്ന ജില്ലകള്‍  :കൊല്ലം, പത്തനംതിട്ട, എറണാകുളം


3. ഭാഗികമായി ജനജീവിതം അനുവദിക്കുന്ന ജില്ലകള്‍ :  തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, വയനാട്


4. പൂര്‍ണ ഇളവ് നല്‍കുന്ന ജില്ലകള്‍ :  കോട്ടയം, ഇടുക്കി


മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.


  • HASH TAGS