പത്രസമ്മേളനത്തിനിടെ കെഎം ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ആഞ്ഞടിച്ച് പിണറായി വിജയന്‍

സ്വന്തം ലേഖകന്‍

Apr 15, 2020 Wed 07:21 PM

കോവിഡ് വൈറസിന്റെ വ്യാപനവുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തിനിടെ കെഎം ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ആഞ്ഞടിച്ച് പിണറായി വിജയന്‍. "സക്കാത്ത് മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് നല്‍കേണ്ടതാണെന്നും പ്രത്യേകിച്ച് അടുത്ത് തന്നെ ഷുക്കൂര്‍ കേസില്‍ വിധി വരാന്‍ ഇടയുണ്ട് ; സിബിഐ ക്കു കേസ് വിട്ടുകൊടുക്കാതെ നമ്മുടെ ജയരാജനെയും രാജേഷിനെയും ഒക്കെ രക്ഷപെടുത്തിയെടുക്കണമെങ്കില്‍ നല്ല ഫീസ് കൊടുത്ത് വക്കീലിനെ വെക്കാനുള്ളതാണെന്ന്എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ " എന്നുള്ള ഉള്ളടക്കമുള്ളതായിരുന്നു ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ്.



ഒരു എംഎല്‍എയുടെ വാക്കുകളാണോ ഇത് എന്നും മുഖ്യമന്ത്രി ചോദിച്ചു. വക്കീലിന്റെ ഫീസ് മുഖ്യമന്ത്രിയുടെ ഫണ്ടില്‍ നിന്നാണോ കൊടുക്കുകയെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയല്ലെ ഒരു എംഎല്‍എ ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു. ഇത് ശരിയായ നിലപാടാണോ എന്നും അല്‍പം സ്വരം കടുപ്പിച്ച് പിണറായി പത്രസമ്മേളനത്തിനിടെ ചോദിച്ചു. കോവിഡ് എന്ന മഹാമാരിയെ ചെറുക്കുകയാണെന്നും അതിനിടയ്ക്ക് ഇങ്ങനെ ചിലരുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരുപാട് പേരുടെ ശബ്ദത്തിനിടയ്ക്ക് ഒരാള്‍ മറ്റൊരു ശബ്ദമുണ്ടാക്കിയാല്‍ ഒന്നും സംഭവിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.



കെഎം ഷാജിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം

മുഖ്യമന്ത്രിയുടെ ഇന്നലത്തെ പത്ര സമ്മേളനം എല്ലാവരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

അടിയന്തിരമായും മഹല്ലു കമ്മിറ്റികള്‍ ചേര്‍ന്ന് ഈ വര്‍ഷത്തെ സക്കാത്ത് മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കേണ്ടതാണ്.


പ്രത്യേകിച്ച് അടുത്ത് തന്നെ ഷുക്കൂര്‍ കേസില്‍ വിധി വരാന്‍ ഇടയുണ്ട് ; CBI ക്കു കേസ് വിട്ടുകൊടുക്കാതെ നമ്മുടെ ജയരാജനെയും രാജേഷിനെയും ഒക്കെ രക്ഷപെടുത്തിയെടുക്കണമെങ്കില്‍ നല്ല ഫീസ് കൊടുത്ത് വക്കീലിനെ വെക്കാനുള്ളതാണെന്ന്

എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ


നേരത്തെ നിങ്ങള്‍ പ്രളയ കാലത്ത് മുഖ്യമന്ത്രിക്ക് കൊടുത്ത ഫണ്ടുണ്ടായത് കൊണ്ട് ഷുക്കൂര്‍ , കൃപേശ് , ശരത്ത് ലാല്‍ ഷുഹൈബ് കേസില്‍ നമ്മുടെ സഖാക്കള്‍ക്കു വേണ്ടി മുന്തിയ വക്കീലമ്മാരെ വല്യ ഫീസ് കൊടുത്ത് വെക്കാന്‍ നമുക്കു പറ്റി!


അതുകൊണ്ട് സക്കാത്ത് മാത്രമല്ല വിഷു കൈനീട്ടം കൂടി കൈ നീട്ടി സര്‍ക്കാര്‍ ഫണ്ടിലേക്ക് തരണം

മുഖ്യമന്ത്രിക്കു ഈ പൈസയൊക്കെ കൊടുക്കുമ്പോള്‍ 'എല്ലാം നമുക്കു വേണ്ടിയാണല്ലോ ഈശ്വര' എന്ന ആശ്വാസത്തോടെ വേണം എല്ലാവരും കൊടുക്കാന്‍


  • HASH TAGS