നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചയാള്‍ അറസ്‌ററില്‍

സ്വന്തം ലേഖകന്‍

Apr 15, 2020 Wed 03:54 PM

കണ്ണൂര്‍ പാലത്തായി നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍. വിളക്കോട്ടൂരില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവം നടന്ന് ഏറെ കാലമായിട്ടും പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യത്തത് ഏറെ പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. പോക്‌സോ കേസ് എടുക്കുകയും ചെയ്തു എന്നിട്ടും പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ലായിരുന്നു.


മാര്‍ച്ച് 17ന് ആണ് അധ്യാപകനെതിരെ പോക്‌സോ നിയമം ചുമത്തിയത്. പ്രതി സംസ്ഥാനം വിട്ടെന്നും പോലീസ് നിഗമനത്തിലെത്തിയ സാഹചര്യത്തിലാണ് വിളക്കോട്ടൂരില്‍ വെച്ച് പിടിച്ചത്.


  • HASH TAGS
  • #arrested
  • #palathayicase
  • #rapekannur
  • #pathmarajan