സ്പ്രിങ്കളര്‍ കരാര്‍ കോവിഡിന്റെ മറവിലെ തട്ടിപ്പ് : രമേശ് ചെന്നിത്തല

സ്വന്തം ലേഖകന്‍

Apr 15, 2020 Wed 12:48 PM

സ്പ്രിങ്കളര്‍ കരാര്‍ കോവിഡിന്റെ മറവിലെ തട്ടിപ്പെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 87 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകളുടെ വിവരം ചോര്‍ന്നെന്നും അദ്ദേഹം ആരോപിച്ചു. ഇത് നിയമപരമല്ല മാത്രമല്ല കമ്പനിയുടേത് സൗജന്യസേവനമെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്നും അദ്ദേഹം ആരോപിച്ചു. കോവിഡ് കാലയളവ് കഴിഞ്ഞാല്‍ പണം ഈടാക്കുമെന്നും കരാറിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.അമേരിക്കയില്‍ ഡാറ്റ ലീക്ക് ചെയ്ത വിഷയത്തില്‍ തട്ടിപ്പ് കേസുള്ള കമ്പനിയാണിതെന്നും മാധ്യമങ്ങളോട് രമേശ് ചെന്നിത്തല പറഞ്ഞു.സര്‍ക്കാര്‍ പുറത്തുവിട്ട രേഖകള്‍ അദ്ദേഹം രൂക്ഷമായ രീതിയില്‍ വിമര്‍ശിച്ചു. ഈ കമ്പനിയുടെ വിശ്വാസ്യത മുഖ്യമന്ത്രി പരിശോധിച്ചിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.കോവിഡ് വൈറസിന്റെ പശ്ചാത്തലത്തില്‍ ഇത് ചോദ്യം ചെയ്യാതിരുന്നാല്‍ ഇനിയും കുറെ രേഖകള്‍ പുറത്തു പോകുമെന്നും ഇത് ചോദ്യം ചെയ്ത് കത്തയച്ചിട്ടും മുഖ്യമന്ത്രി ഇതുവരെ തൃപ്തികരമായ രീതിയില്‍ മറുപടി നല്‍കിയില്ലെന്നും അദ്ദേഹം പറഞ്ഞു.


  • HASH TAGS