പുതിയ ലോക്ക് ഡൗൺ മാർ​ഗനിർദേശം പുറത്തിറക്കി കേന്ദ്രം ; പൊതുഗതാഗതം സംവിധാനത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ തുടരും

സ്വന്തം ലേഖകന്‍

Apr 15, 2020 Wed 10:37 AM

ന്യൂഡല്‍ഹി:ലോക്ക് ഡൗൺ മെയ് മൂന്ന് വരെ നീട്ടിയതിന് പിന്നാലെ കേന്ദ്രസർക്കാർ പുതിയ മാർ​ഗനിർദേശം പുറത്തിറക്കി. ഏപ്രില്‍ 20ന് ശേഷം രാജ്യത്തെ വിവിധ മേഖലകളില്‍ ഇളവ് പ്രഖ്യാപിച്ചാണ് ‌ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയത്. പതിനാല് പേജുള്ള മാർ​ഗനിർദേശങ്ങളാണ് കേന്ദ്രം പുറത്തിറക്കിയിരിക്കുന്നത്. പൊതുഗതാഗതം സംവിധാനത്തിന്  ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ തുടരും. വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കില്ല.അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ തുറന്നു തന്നെ പ്രവർത്തിക്കണം. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ അ​നു​മ​തി​യോ​ടെ ചി​ല ഫാ​ക്ട​റി​ക​ള്‍ തു​റ​ക്കാം. പാ​ക്കേ​ജ്ഡ് ഫു​ഡ് വ്യ​വ​സാ​യം. കീ​ട​നാ​ശി​നി, വി​ത്ത് എന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യ​വ​സാ​യ​ങ്ങ​ള്‍​ക്ക് ഇ​ള​വു​ണ്ട്. പോസ്റ്റ് ഓഫീസുകള്‍ക്ക് കൊറിയര്‍ സര്‍വീസുകള്‍ പ്രവര്‍ത്തിപ്പിക്കാം. തെ​യി​ല​ത്തോ​ട്ടം തു​റ​ക്കാം. എ​ന്നാ​ല്‍ അ​മ്ബ​ത് ശ​ത​മാ​നം തൊ​ഴി​ലാ​ളി​ക​ള്‍ മാ​ത്രം.അധിക ഇളവുകള്‍ അനുവദിക്കരുതെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

  • HASH TAGS
  • #government
  • #central
  • #Covid19
  • #lockdown