മഹാരാഷ്ട്രയില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് ആയിരക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം

സ്വന്തം ലേഖകന്‍

Apr 14, 2020 Tue 09:08 PM

സ്വന്തം നാട്ടിലേക്ക് മടങ്ങണമെന്ന ആവശ്യവുമായി മഹാരാഷ്ട്രയില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് ആയിരക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം.നിരവധി തവണ പൊലീസ് ഇവര്‍ക്ക് പിരിഞ്ഞുപോകാന്‍ മുന്നറിയിപ്പ് നല്‍കി. അവസാനം പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയപ്പോഴാണ് തൊഴിലാളികള്‍ പിരിഞ്ഞുപോകാന്‍ തയാറായത്. ദിവസങ്ങളായി പട്ടിണിയിലാണെന്നും ഭക്ഷണമില്ലെന്നും തൊഴിലാളികള്‍ പറയുന്നു. കൂലി ലഭിക്കുന്നില്ല. കൂടാതെ താമസിക്കുന്ന ഇടങ്ങളില്‍ നിന്ന് ഉടമകള്‍ ഇറക്കിവിടുന്ന സാഹചര്യവുമുണ്ടെന്ന് തൊഴിലാളികള്‍ പറയുന്നു. ലോക്ക് ഡൗണ്‍ മെയ്യ് 3 വരെ നീട്ടിയ സാഹചര്യത്തിലാണ് തൊഴിലാളികള്‍ പ്രതിഷേധത്തിന് ഇറങ്ങിയത്. എന്നാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് വൈറസ് ബാധ പടര്‍ന്നുപിടിക്കാന്‍ സാഹചര്യമുള്ള മഹാരാഷ്ട്രയില്‍ ഇത്തരം പ്രവണത രോഗം പടര്‍ന്നുപിടിക്കാന്‍ സാധ


  • HASH TAGS